ലണ്ടന്‍: വിമാനത്തിന്റെ ലാന്‍ഡിങ്ങ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ കയറി ഒളിച്ച് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന് ദാരുണാന്ത്യം. തണുത്ത് മരവിച്ചാണ് യുവാവ് മരിച്ചത്. ശേഷം ലണ്ടനിലെ ഹീത്രുവിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനായി ലാന്‍ഡിങ് വീല്‍ പുറത്തെടുത്തപ്പോള്‍ തണുത്തുറഞ്ഞ ശരീരം സമീപത്തെ വീട്ടുമുറ്റത്തേയ്ക്ക് പതിക്കുകയായിരുന്നു.
ക്ലാപ്ഫാമിലെ ഒഫേര്ട്ടന് റോഡിലെ ഒരു വീട്ടുമുറ്റത്താണ് വിമാനത്തില്‍ നിന്ന് മൃതദേഹം വീണത്. കെനിയ എയര്‍വെയ്സിലാണ് സംഭവം നടന്നത്. വെയില് കായാനായി ഒരാള്‍ കിടന്നിരുന്നതിന് തൊട്ടടുത്താണ് മൃതദേഹം വന്ന് വീണത്. മൃതദേഹം കണ്ടപ്പാടെ ഇയാള്‍ അമ്പരന്നു. ഉടനെ തന്നെ അയല്‍ക്കാരോട് വിവരം പറയുകയും തുടര്‍ന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു.
ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ കയറിക്കൂടിയ യാത്രക്കാരന് യുകെയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതാകാമെന്നാണ് നിഗമനം. ലണ്ടനില്‍ ലാന്‍ഡ് ചെയ്ത വിമാനം പരിശോധിച്ചപ്പോള്‍ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് ഒരു ബാഗും വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടെടുത്തിട്ടുണ്ട്. താഴെ പതിച്ച ശരീരം മഞ്ഞുകട്ടപോലെ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Here is footage of @KenyaAirways #KQ100 final approach to Heathrow, few minutes after the stowaway’s body fell from the landing gear of the Dreamliner https://t.co/JiAg8iTALb pic.twitter.com/Ed82DEof2F
— AIRLIVE (@airlivenet) July 2, 2019