വാഷിംഗ്ടണ്‍: അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധന നിയമം കര്‍ക്കശമാക്കിയ തീരുമാനത്തിനെതിരെ ഹോളിവുഡ് താരം അലീസ മിലാനോ രംഗത്ത്. തീരുമാനത്തിന് എതിരെ സെക്സ് സ്ട്രൈക്ക് നടത്തി പ്രതിഷേധിക്കാനാണ് അലീസ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.
ജോര്‍ജിയ ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് ഗര്‍ഭധാരണം നടന്ന് ആറാഴ്ച്ചയ്ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ലെന്ന നിയമം നിലവിലുള്ളത്. ഇതിന് എതിരെയാണ് അലിസ രംഗത്ത് വന്നിരിക്കുന്നത്. ഗര്‍ഭിണിയാണ് എന്നറിയാന്‍ തന്നെ ചിലപ്പോള്‍ ആറാഴ്ച്ച എടുത്തേക്കുമെന്നും, ഈ നിയമം തികച്ചും സ്ത്രീവിരുദ്ധമാണെന്നുമാണ് അലീസ പറയുന്നത്.
സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നിയമം. സ്വന്തം ശരീരത്തിലുള്ള പൂര്‍ണ അവകാശം തിരികെക്കിട്ടുന്നതുവരെ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അലീസ ട്വീറ്റ് ചെയ്തു.
1600 കളില്‍ നിരന്തരമായ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറോക്വീസ് വനിതകളും 2003ല്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലൈബീരിയന്‍ വനിതകളും സെക്സ് സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ചും അലീസ ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത മീ ടൂ ക്യാംപയിന് ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണവും അലിസ തന്നെയായിരുന്നു.
അതെസമയം അലീസയുടെ ആഹ്വാനം തന്നെ സ്ത്രീവിരുദ്ധമാണെന്നും സ്ത്രീ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പുരുഷന് വേണ്ടിയാണെന്ന തെറ്റായ സന്ദേശമാണ് അത് പങ്കുവയ്ക്കുന്നതെന്നും ലിബറലുകള്‍ വിമര്‍ശിക്കുന്നു.