ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രിയായി പാക് തെഹ്റിക് ഇ ഇന്‍സാഫ് (പിടിഐ) ചെയര്മാന് ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കും. പിടിഐയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഓഗസ്റ്റ് 11നാണ് ഇമ്രാന്റെ സത്യപ്രതിജ്ഞ. ഏറ്റവും വലിയ കക്ഷിയായ പിടിഐ സര്‍ക്കാരുണ്ടാക്കാനായി ചെറിയ കക്ഷികളുമായി ചര്‍ച്ച തുടരുകയാണ്. നിലവില്‍ പിടിഐക്ക് 116 സീറ്റേയുള്ളു. എതിരാളികളായ പിഎംഎല്‍-എന്നിന് 64 സീറ്റും പിപിപിക്ക് 43 സീറ്റുമുണ്ട്. എം ക്യുഎം-പി, ജിഡിഎ, ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കാനാണ് ഇമ്രാന്റെ നീക്കം.