യുട്രെക്റ്റ്: നെതര്‍ലന്‍ഡിലെ യുട്രെക്റ്റില്‍ ട്രാമിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. തുര്‍ക്കി സ്വദേശിയായ അക്രമി ഗോക്മാന്‍ ടാനിസിനു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്ന് നെതര്‍ലാന്‍ഡ് പോലീസ് അറിയിച്ചു
24 ഒക്ടോബര്‍ പ്ലെയ്ന്‍ സ്റ്റേഷനില്‍ ട്രാം നിര്‍ത്തിയപ്പോള്‍ തോക്കുമായി എത്തിയ ഭീകരന് ട്രാമിലെ യാത്രക്കാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10.45നായിരുന്നു സംഭവം.
ആക്രമണം നടത്തിയ ശേഷം ഭീകരന് ഓടി രക്ഷപ്പെട്ടു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നെതര്‍ലാന്‍ഡിലെ വിമാനത്താവളങ്ങള്‍ക്കും പ്രധാന ഇടങ്ങളിലും ജാഗത്ര പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റോയല്‍ പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ന്യൂസിലാന്‍ഡിലും ഭീകരാക്രമണം നടന്നിരുന്നു. ന്യൂസിലാന്‍ഡിലെ മുസ്ലീംപള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്.