വാഷിംഗ്ടണ്‍: രണ്ടാം ഉച്ചകോടി പരാജയമായതോടെ അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചര്‍ച്ചകളില്‍ നിന്ന് ഉത്തരകൊറിയ പിന്മാറാന് ഒരുങ്ങുന്നു. അമേരിക്കയുടെ ആവശ്യങ്ങളോട് വഴങ്ങിക്കൊടുക്കാന്‍ ഉത്തരകൊറിയ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് ഉത്തരകൊറിയയുടെ വിദേശകാര്യ സഹമന്ത്രി ചോ സോന്‍ ഹുയീ വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കിം ജോങ് ഉന്‍ നിര്‍ത്തിവെച്ച ആണവപരീക്ഷണങ്ങള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസമാണ് വിയറ്റ്നാമിലെ ഹനോയില്‍ വെച്ച് കിമ്മും ട്രംപും തമ്മിലുള്ള രണ്ടാം ഉച്ചകോടി നടന്നത്. എന്നാല്‍ ഇത് പരാജയമായി തീര്‍ന്നതോടെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക നഷ്ടപ്പെടുത്തിയത് സുവര്‍ണ്ണാവസരമാണെന്നും അമേരിക്കയ്ക്ക് വഴങ്ങിക്കൊടുക്കാന്‍ ഉത്തരകൊറിയ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളുമായി ഇനി മുന്നോട്ടേയ്ക്കില്ലെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. എന്നാല്‍ ആണവപരീക്ഷണം പുനരാരംഭിക്കില്ലെന്ന് ട്രംപിന് നല്കിയ ഉറപ്പ് കിം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ചര്‍ച്ചകള്‍ക്കായി ഇനിയും ശ്രമിക്കുമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.