ആഡിസ്അബാബ: എത്യോപ്യന്‍ വിമാന അപകടത്തില്‍ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. തകര്‍ന്ന വിമാനത്തില്‍ 33 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കെനിയക്കാരായ 32 പേരും കാനഡയില്‍നിന്നുള്ള 18 പേരും എത്യോപ്യക്കാരായ ഒമ്പതുപേരും വിമാനത്തിലുണ്ടായിരുന്നു.
കൂടാതെ ഈജിപ്തുകാരായ ആറു പേരും നെതര്‍ലന്‍ഡ്സില്‍നിന്നുള്ള അഞ്ചുപേരും മരിച്ചവരില്‍ ഉള്‍പ്പെടും.ഇറ്റലി, ചൈന, യുഎസ്എ എന്നീ രാജ്യങ്ങളില്നുള്ള എട്ടു പേര് വീതവും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പാസ്പോര്‍ട്ടുള്ള ഏഴു പേരും മരിച്ചവരില്‍ ഉള്‍പ്പെടും. മരിച്ചവരില്‍ നാലു പേര് യുഎന്‍ പാസ്പോര്‍ട്ട് ഉള്ളവരായിരുന്നു.
ഞായറാഴ്ച രാവിലെ 8.44 ന് ആയിരുന്നു എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ്അബാബയില്‍നിന്ന് കെനിയയിലെ നെയ്റോബിയിലേക്കു പോകുകയായിരുന്ന വിമാനം തകര്‍ന്നത്. അപകടത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരും ഉള്‍പ്പെടെ എല്ലാവരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ആഡിസ്അബാബയിലെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്.