ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക. ഇന്ത്യയിലെയും പാകിസ്താനിലെയും വിദേശകാര്യ മന്ത്രിമാരോട് സംയമനം പാലിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോം പയോ ആവശ്യപ്പെട്ടു. തുടര്‍ സൈനിക നീക്കങ്ങള്‍ ഇരു രാജ്യങ്ങളും ഒഴിവാക്കണമെന്നും അമേരിക്ക പറഞ്ഞു. പോര്‍വിമാനങ്ങളുടെ ഏറ്റുമുട്ടലിന് പിന്നാലെയാണ് അമേരിക്ക ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാരെ വിളിച്ച് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടത്.
നേരത്തെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്ന് ഇന്ത്യയും റഷ്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഒരു രീതിയിലുള്ള ഭീകരവാദത്തേയും പ്രോല്‍സാഹിപ്പിക്കില്ലെന്ന് പ്രസ്താവന വിശദമാക്കുന്നു.