വാഷിംഗ്ടണ്‍ ഡിസി: മെരിറ്റിന്റെ അടിസ്ഥാനത്തിലുള്ള കുടിയേറ്റ നയം നടപ്പാക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ നീക്കത്തിന് എതിരു നിന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനും മടിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡെമോക്രാറ്റുകള്‍ക്കു മുന്നറിയിപ്പു നല്കി.
അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുകയും അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷാ മതില് നിര്‍മിക്കുകയും ചെയ്യണമെന്നു ട്രംപ് നിര്‍ദേശിക്കുന്നു. നറുക്കെടുപ്പിലൂടെ വീസ നല്‍കുന്നതും നിര്‍ത്തലാക്കണം.
അനധികൃതമായി രാജ്യത്തു കടക്കുന്നവരെ പിടികൂടി പുറത്താക്കുന്ന പ്രക്രിയയ്ക്കും വിരാമമിടണം. യോഗ്യതയുള്ളവര്‍ രാജ്യത്തേക്കു വരുകയാണ് ആവശ്യം-ട്രംപ് ട്വീറ്റു ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടായിട്ടും ഇമിഗ്രേഷന്‍ ബില്‍ കഴിഞ്ഞയാഴ്ച പ്രതിനിധി സഭയില്‍ പാസാക്കാനായില്ല.