ഹാനോയ്: കിം ജോങ് ഉന്നിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് വിയറ്റ്നാമില്‍ കനത്ത സുരക്ഷ ഒരുക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടിയുടെ ഭാഗമായാണ് കിം ദിവസങ്ങള്‍ക്ക് മുമ്പ് ട്രെയിനില്‍ വിയറ്റ്നാമിലെത്തുന്നത്.
വിയറ്റ്നാം അതിര്‍ത്തിയിലെ ഡോങ് ഡാങ് റെയില്‍വേ സ്റ്റേഷനിലാണ് അദ്ദേഹം വന്നിറങ്ങുക. സ്റ്റേഷനില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിയറ്റ്നാം ചൈന അതിര്‍ത്തിയിലൂടെയുള്ള ട്രെയിനില്‍ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഡോംഗ് ഡാംഗില്നിന്ന് മോട്ടോര്‍ വാഹനങ്ങളുടെ ഘോഷയാത്രയോടെയായിരിക്കും കിം വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിലെത്തുക.
ഉച്ചകോടിക്ക് വേദിയാകുന്ന തലസ്ഥാനമായ ഹാനോയിലും സുരക്ഷ ശക്തമാണ്. ഇതിനായി 17-0 കിലോമീറ്റര്‍ വാഹന ഗതാഗതം നിരോധിക്കും. സുരക്ഷയുടെ ഭാഗമായി നിരവധി പോലീസുകാരും പട്ടാളക്കാരും തെരുവുകളില്‍ പട്രോളിങ് നടത്തിക്കൊണ്ടിരിക്കുകയാണ്.