മരാജോ: 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവിലായി കണ്ടെത്തി. ബ്രസീലിയന്‍ ദ്വീപായ മരാജോയില്‍ കടയ്ക്കടിഞ്ഞ നിലയിലാണഅ ജഡം കണ്ടെത്തിയത്. മരാജോ ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണ്. തിമിംഗലം തീരത്തുനിന്ന് ഇത്രയും അകലെ എങ്ങനെ എത്തി എന്നത് അറിയില്ല.
മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ തിമിംഗലം നേരത്തെ ചത്തിട്ടുണ്ടാവുമെന്നും ഉയര്‍ന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും കണക്കുകൂട്ടുന്നു. കരക്കടിഞ്ഞത് ഒരു വയസ് മാത്രം പ്രായമുള്ള തിമിംഗലമാണ്. എന്നാല്‍ തിമിംഗലം എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് അറിയില്ലെന്ന് മരാജോയിലെ സമുദ്ര ഗവേഷകര്‍ വ്യക്തമാക്കി. തീരത്തുനിന്ന് ദൂരെയുളള കണ്ടല്‍കാടുകള്‍ക്ക് നടുവിലാണ് ജഡം കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു.
കടലില്‍ നിന്നും അകലെയായി വളരെ അപൂര്‍വമായി മാത്രമാണ് തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഇപ്പേള്‍. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി ഫോറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിച്ചതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.