വാഷിംഗ്ടണ്‍: വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കവെ അമേരിക്ക-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. വ്യാപാര ചര്‍ച്ചകളുടെ അടുത്ത ഘട്ടം അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് ഈ ആഴ്ച നടക്കുമെന്ന് ചൈനീസ് വക്താവ് അറിയിച്ചു.
ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് വൈസ് പ്രസിഡന്റ് മെറോന്‍ ബ്രില്യന്റുമാണ് പങ്കെടുക്കുക. ഇരു രാഷ്ട്ര തലവന്മാരും തമ്മില്‍ അര്‍ജന്റീനയില്‍ നടന്ന ചര്‍ച്ചകളുടെ ബാക്കിയാണ് നടക്കാന്‍ പോകുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാര്‍ പകുതിയില്‍ എത്തി നില്‍ക്കുകയാണ്.
ഇത് ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുന്നതാണെന്നും ചെനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. മാര്‍ച്ച് ഒന്നിന് മുന്‍പ് കരാറില്‍ എത്തിയില്ലെങ്കില്‍ ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധികം നികുതി ചുമത്തും.