വാഷിങ്ങ്ടണ്‍: ജമ്മു കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്നത് പാകിസ്താന് അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസിന്റെ മുന്നറിയിപ്പ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന് ആസ്ഥാനമായ ജെയ്ഷെ ഇ മുഹമ്മദ് സംഘടന ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തെ അപലപിച്ച് ഇറക്കിയ പത്രക്കുറിപ്പിലാണ് വൈറ്റ്ഹൗസ് പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
‘എല്ലാ ഭീകരവാദസംഘടനകള്‍ക്കും സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ അഭയവും പിന്തുണയും നല്‍കുന്നത് പാകിസ്താന് അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്’, വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പുറപ്പെടുവിച്ച പത്രകുറിപ്പില്‍ വ്യക്തമാക്കി.
ഈ ആക്രമണം കൊണ്ട് തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ കഴിയൂ എന്നും അമേരിക്ക മുന്നറിയിപ്പു നല്കി.