പ്യോംങ്യാംഗ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു. കിം ജോങ് ഉന്നുമായി നേരിട്ടായിരിക്കും കൂടിക്കാഴ്ചയെന്നും ശത്രുത ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ആബെ പറഞ്ഞു.
ആണവ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന തീരുമാനവും കൂടിക്കാഴ്ചയില്‍ വിഷയമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനെടാണ് ഷിന്‍സൊ ആബെ സുപ്രധാന തീരുമാനം എടുത്തത്.
ശീതയുദ്ധ സമയത്ത് ജപ്പാന്‍കാര്‍ക്കു നേരെ നടത്തിയ ആക്രമണത്തെ ക്ഷമിക്കുന്നുവെന്നും ഉത്തര കൊറിയയുമായി ആണവ ബന്ധം മെച്ചപ്പെടുത്താനും വ്യാപാരബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുഗമമാക്കാനുമായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ആബെ പാര്‍ലമെന്റില്‍ പറഞ്ഞു.