പാരീസ്: ഫുട്ബോള്‍ താരവുമായി പോയ വിമാനം കാണാതായതായി റിപ്പോര്‍ട്ട്. വിമാനം ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ചാണ് കാണാതായത്. കാര്‍ഡിഫ് സിറ്റി ഫുട്ബോള്‍ താരം എമിലിയാനോ സലയാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
നാന്റെസില്‍ നിന്നും കാര്‍ഡിഫിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് ഗണ്സേയ് പോലീസ് അറിയിച്ചു. വിമാനവുമായുള്ള റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ വിമാനം എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഫ്രഞ്ച് തീരദേശസേന അധികൃതര്‍ അറിയിച്ചു.
മുന്‍ സാന്റസ് സ്ട്രൈക്കറാണ് എമിലിയാനോ സല. ഈ ആഴ്ചയാണ് 17 ദശലക്ഷം യൂറോയ്ക്ക് വെല്‍ഷ് ക്ലബ്ബുമായി എമിലിയാനോ കരാറില്‍ ഒപ്പുവെച്ചത്.