വാഷിംഗ്ടണ്‍: പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുന്നതിന് തൊട്ടുമുമ്പ് ഉള്ള സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ദൃശ്യമായി. ചന്ദ്രനെ ചുവപ്പുകലര്‍ന്ന തവിട്ടുനിറമായി പൂര്‍ണരൂപത്തില്‍ ഭൂമിക്ക് ഏറ്റവും അടുത്തായി കാണപ്പെടുമ്പോഴാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ശൈത്യകാലത്ത് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ അമേരിക്കക്കാര്‍ വിളിക്കുന്നത് വോള്‍ഫ് മൂണ്‍.
സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുകയും ഈ സമയം ചന്ദ്രനില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കാതിരിക്കുകയും ചെയ്യുന്നു. ഭൂമിയുടെ അരികുകളിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശമാണ് അപ്പോള്‍ ചന്ദ്രനില്‍ പതിക്കുക. ആ സമയത്ത് ചന്ദ്രന് ചുവന്ന നിറത്തില്‍ ദൃശ്യമാകുന്നു.
അന്തരീക്ഷത്തിന്റെ മേഘങ്ങളുടെയും പൊടിപടലങ്ങളുടെയും സാന്നിധ്യത്തെ ആശ്രയിച്ചാണ് ചന്ദ്രന് ചുവപ്പുനിറം വരുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, തെക്കന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം ദൃശ്യമായത്. ഇത് ഏകദേശം 62 മിനിറ്റ് നീണ്ടുനിന്നു. രണ്ടുവര്‍ഷം കൂടുമ്പോഴാണ് സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം ഉണ്ടാകുന്നത്. ഇനി 2021 മെയ് 26നേ ഇത് ദൃശ്യമാകൂ.