വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എന്നാല്‍ വ്യാപാരവുമായി ബന്ധപ്പെട്ട കരാറിലെത്താന്‍ ഇനിയും കുറെ പടികള്‍ കയറാനുണ്ടെന്നും അതിന് സമയം ധാരാളം ആവശ്യമാണെന്നും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുട്ലോവ് പറഞ്ഞു.
സാങ്കേതിക വിദ്യ മോഷ്ടിക്കല്‍, സാമ്പത്തിക സേവനങ്ങള്‍, വ്യവസായിക ആവശ്യങ്ങള്‍ സൈബര്‍ ഇടപെടലുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തേണ്ടതിനാലാണ് ഇനിയും സമയം ആവശ്യമായി വരുന്നതെന്നും ഇതെല്ലാം ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കരാര്‍ പൂര്‍ണ്ണമാകൂ എന്നും ലാറി പറയുന്നു.
അതിനാല്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഈ മാസം 30, 31 തീയ്യതികളില്‍ ചൈനീസ് വൈസ് പ്രീമിയര്‍ ലി യു ഹി അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണില്‍ എത്തും.