വാഷിംഗ്ടണ്‍: അതിരുകള്‍ മതിലുകെട്ടി ശക്തമാക്കാത്ത അമേരിക്ക ദുര്‍ബലമാണെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക പണിയാനൊരുങ്ങുന്ന ഉരുക്കുമതില്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ പെന്റഗണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ ട്രഷറി സ്തംഭനം തുടങ്ങിയിട്ട് 25-ാം ദിവസം പിന്നിട്ട സന്ദര്‍ഭത്തിലുമാണ് ട്രംപിന്റെ പ്രതികരണം. 5.7 ബില്ല്യണ്‍ ഡോളര്‍ ചെലവിട്ട് അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുക എന്ന നിര്‍ദേശം ഡെമോക്രാറ്റുകള്‍ക്ക് തള്ളിയിരുന്നു. ഇതാണ് പിന്നീട് അമേരിക്കയുടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ഭരണസ്തംഭനത്തിന് വഴിയൊരുക്കിയത്.
8 ലക്ഷം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനസ്തംഭനം അമേരിക്കന്‍ സുരക്ഷാ വിഭാഗത്തെയും ആഭ്യന്തര വിഭാഗത്തെയുമടക്കം ബാധിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാനുള്ള പരിഹാരമായാണ് മതില് നിര്‍മ്മിക്കുന്നത്. രാജ്യാതിര്‍ത്തിയുടെ സുരക്ഷയാണ് പരമപ്രധാന്യം നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു.