വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി അവസാനമായിരിക്കും കൂടിക്കാഴ്ച. ഉത്തര കൊറിയന്‍ വക്താവ് കിങ് യോങ് ചോലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വര്‍ക്കേഴ്സ് പാര്‍ട്ടി വൈസ് ചെയര്‍മാനായ കിം യോങ് ചോല് അമേരിക്കയിലേക്ക് പോയത് ട്രംപ്-കിം രണ്ടാം ഉച്ചകോടിക്കുള്ള സാധ്യത തേടിയാണ്. വൈറ്റ് ഹൗസില്‍ വെച്ച് ട്രംപുമായി ചോല് നടത്തിയ കൂടിക്കാഴ്ചയിലാണ് ജോങ് ഉന്നുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചത്.
തുടര്‍ന്ന് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്നും ഫെബ്രുവരി അവസാനത്തോടെ ചര്‍ച്ച നടത്തുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ചര്‍ച്ചയുടെ വേദി എവിടെയായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. ഫെബ്രുവരിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആണവ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവാനാണ് സാധ്യത.