ന്യൂയോര്‍ക്ക് : ഹ്രസ്വ വീഡിയോ സേവനമായ വൈന്‍, ജനപ്രിയ ഗെയിം ആപ്പ് എച്ച് ക്യു ട്രിവിയ എന്നിവയുടെ സഹസ്ഥാപകന്‍ കൊളിന് ക്രോളിനെ (34) അപ്പാര്‍ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ മാന്ഹനട്ടനിലുള്ള അപ്പാര്‍ട്മെന്റ് മുറിയിലാണ് ക്രോളിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അമിത മയക്കുമരുന്ന് ഉപയോഗമാണ് മരണ കാരണമെന്നാണ് കരുതുന്നത്.
2017ലാണ് കോളിന് ക്രോളും റുസ് യുസുപോവും എച്ച്ക്യു ട്രിവ്യ എന്ന ഗെയിം ആപ്പിന് തുടക്കമിടുന്നത്. തുടര്‍ന്ന് സെപ്റ്റംബറില്‍ ക്രോള്‍ എച്ച്ക്യു ട്രിവിയയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തെത്തുകയും ചെയ്തു. 2013 ജനുവരിയിലാണ് ട്വിറ്റര്‍ വൈന്‍ ആപ്പ് അവതരിപ്പിച്ചത്.
ട്വിറ്റര്‍ യൂസര്‍മാര്‍ക്കിടയില്‍ അതിവേഗം പ്രചരിച്ച ആപ്പിന് 2015 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 20 കോടി സജീവ ഉപയോക്താക്കളുണ്ടായിരുന്നു. വൈനിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീഡിയോകള്‍ മറ്റ് നവമാധ്യമായ ഫെയ്സ്ബുക്കിലേക്ക് പങ്കിടാനും സാധിക്കുമായിരുന്നു. വൈന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.