കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ സ്ഥാനമൊഴിയുന്നു. നാളുകള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജപക്സെയുടെ മകനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
രാഷ്ട്രത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ശനിയാഴ്ച രാജപക്സെ പ്രധാനമന്ത്രി സ്ഥാനമൊഴിയും എന്നായിരുന്നു നമല്‍ രാജപക്സെയുടെ ട്വീറ്റ്. പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് നടപടി.
സിരിസേനയുമായി സഖ്യത്തിലേര്‍പ്പെടുമെന്നും നമല്‍ വ്യക്തമാക്കി. ഒക്ടോബര്‍ 26നാണ് പ്രധാനമന്ത്രി ആയിരുന്ന റനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തില്‍ രാജപക്സെ തോറ്റതിനെ തുടര്‍ന്നു സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു.
തുടര്‍ന്ന് ജനുവരി അഞ്ചിന് പുതിയ തെരഞ്ഞെടുപ്പു നടത്താനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചശേഷമാണ് പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചത്.