നോയിഡ: നാലാം നിലയിലെ ഫ്ളാറ്റില്‍ നിന്ന് വീണ് വാര്‍ത്താ ചാനല്‍ അവതാരകയ്ക്ക് ധാരുണാന്ത്യം. സീ രാജസ്ഥാന് ചാനലിലെ വാര്‍ത്താ അവതാരകയായ രാധിക കൗശിക് ആണ് ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് മരിച്ചത്. ഇവര്‍ മദ്യലഹരിയില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന.
പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സഹപ്രവര്‍ത്തകനൊപ്പമാണ് രാധിക ഫ്ളാറ്റിലുണ്ടായിരുന്നത്. അപകടസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായാണ് സൂചന. ഫ്ളാറ്റില്‍ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവദിവസം ഫ്ളാറ്റില്‍ പാര്‍ട്ടി നടന്നിരുന്നതായും പോലീസ് പറയുന്നു.
സെക്യൂരിറ്റി ജീവനക്കാരനാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. രാധിക അബദ്ധത്തില്‍ കാല് വഴുതി താഴേക്ക് വീണതാണെന്നും ഇയാള്‍ പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. മരണത്തില്‍ ദുരൂഹതയുള്ളതിനെ തുടര്‍ന്ന് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.