വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉടന്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാമത്തെ ഉച്ചകോടി ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുമെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.
കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉടന്‍ തന്നെ വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അത് 2019ല്‍ തന്നെ നടക്കും. ജനുവരിയിലോ ഫെബ്രുവരിയിലോ കൂടിക്കാഴ്ച നടന്നേക്കും ട്രംപ് പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്നിന്നും വാഷിംഗ്ടണിലേക്ക് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.