റിയാദ്: പാലസ്തീന് അഭയാര്‍ത്ഥി ഏജന്‍സിക്ക് അമേരിക്ക നിര്‍ത്തിവച്ച ധനസഹായം സൗദി അറേബ്യ നല്‍കും. 20 ദശലക്ഷം ഡോളറാണ് അമേരിക്ക നിര്‍ത്തിവെച്ചത്. എന്നാല്‍ അമ്പത് ദശലക്ഷം ഡോളര്‍ സഹായമാണ് സൗദി പാലസ്തീന് നല്‍കുക. ഇതിനായുള്ള ധാരണാപത്രം റിയാദില്‍ വെച്ച് ഒപ്പു വെച്ചു.
പാലസ്തീന് അഭയാര്‍ഥി ഏജന്‍സിയുമായാണ് കരാര്‍ ഒപ്പിട്ടത്. കിങ് സല്മാന് റിലീഫ് കേന്ദ്രവും പാലസ്തീന് അഭയാര്‍ഥി ഏജന്‍സിയും സഹകരിച്ചാണ് പദ്ധതി. റിയാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കിങ് സല്മാന് റിലീഫ് സെന്റര്‍ മേധാവി അബ്ദുള്ള അല്‍ റബീഅ കരാറില്‍ ഒപ്പു വെച്ചു. അമേരിക്ക സഹായം നിര്‍ത്തിയതോടെയാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ പാലസ്തീന് പിന്തുണയുമായി രംഗത്തെത്തിയത്.