വാഷിംഗ്ടണ്‍: പാകിസ്താനുള്ള സഹായം അമേരിക്ക നിര്‍ത്തി. 16600 കോടിയുടെ പ്രതിരോധ സഹായമാണ് അമേരിക്ക നിര്‍ത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സഹായം നിര്‍ത്തലാക്കിയതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
പാകിസ്താന് ബിന്ലാദന് എവിടെയെന്നത് അറിയാമായിരുന്നിട്ടും പിടികൂടാന്‍ സഹായിച്ചില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനുള്ള പ്രതിരോധസഹായം നിര്‍ത്തലാക്കിയത്. ഭീകരര്‍ക്ക് മുഴുവന്‍ സുരക്ഷിതത്വം സംഭാവന ചെയ്യുന്ന പാകിസ്താന്റെ നയത്തെയും ട്രംപ് വിമര്‍ശിച്ചിരുന്നു.
ഭീകരവാദികളെ വളരാന്‍ സഹായിക്കുന്ന പാകിസ്താന് ഇനിയും ഏറെ നഷ്ടപ്പെടാനുണ്ടെന്നും ട്രംപ് പറഞ്ഞു. സെപ്തംബറില്‍ 30000 കോടി ഡോളറിന്റെ പ്രതിരോധസഹായം പാകിസ്താന് അമേരിക്ക നിഷേധിച്ചിരുന്നു. പ്രതിരോധവക്താവ് കേണല്‍ റോബ് മാനിങ് ആണ് 16600 കോടിയുടെ പ്രതിരോധസഹായം നിഷേധിച്ചത് അറിയിച്ചത്.