ആംസ്റ്റര്‍ ഡാം: ഇന്നത്തെ കാലത്ത് ലിംഗവും പേരും മാറ്റുന്നത് പതിവ് കാഴ്ചയാവുകയാണ്. അതില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു ഹര്‍ജിയാണ് ഇന്ന് ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. നിയമപരമായി പ്രായം 69ല്‍ നിന്ന് 49ആക്കി തരണമെന്നാണ് ഇയാളുടെ ആവശ്യം. അടിച്ച് പൊളിച്ചുള്ള ജീവിതത്തിന് ഏറിയ പ്രായം തടസമാകുന്നുവെന്നാണ് നല്കുന്ന വിശദീകരണം.
ഡച്ചുകാരനായ എമിലി റേറ്റില്ബാന്ഡാണ് വിചിത്ര ആവശ്യവുമായി കോടതിയെ സമീപിച്ചത്. നിങ്ങള്‍ക്ക് നിങ്ങളുടെ ലിംഗം മാറ്റാം പേരുപോലും മാറ്റാം പിന്നെന്താണ് പ്രായംമാറ്റിയാല്..? അദ്ദേഹം ചോദിക്കുന്നു. പ്രായം മാറ്റിയാല്‍ പുതിയവീടുവാങ്ങാം പുതിയ കാര്ഓടിക്കാം പ്രത്യേകിച്ചും എന്നേപ്പോലെ പ്രായംതോന്നുന്നില്ലെന്ന് പരക്കെ ആള്ക്കാര് പറയുന്നവര്‍ക്ക് അത് ഉപകാരമാവില്ലേ… എമിലി പറയുന്നു.
ജനനതീയതി 1949 മാര്‍ച്ച് 11 എന്നത് 1969 എന്നൊന്ന് മാറ്റികിട്ടണമെന്നാണ് ഇയാള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ പ്രായം പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു മറുപടിപോലും വരുന്നില്ലെന്നും ഇയാള്‍ ദയനീയമായി പറയുന്നു. തെക്കുകിഴക്കന്‍ ആംസ്റ്റര്‍ഡാമിലെ പ്രാദേശിക കോടതിയെയാണ് ഇയാള്‍ സമീപിച്ചത്. കേസ് നാലാഴ്ചക്കുള്ളില്‍ പരിഗണനക്കുവച്ചിരിക്കയാണ്. കേസില്‍ എമിലിയ്ക്ക് വിജയം ഉണ്ടാകണമേ എന്നാണ് പലരും ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നത്.