വാഷിംഗ്ടണ്‍: വെനസ്വേലക്കെതിരെ പുതിയ ഉപരോധവുമായി അമേരിക്ക. പുതിയ ഉപരോധത്തിലൂടെ വെനസ്വേലയുടെ സ്വര്‍ണ്ണവ്യാപാരം പൂര്‍ണമായും തടയാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറപ്പെടുവിച്ചതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന് പറഞ്ഞു.
സാമ്പത്തിക ഉപരോധത്തിന് പുറമെ വെനസ്വേലയുടെ സ്വര്‍ണ്ണക്കയറ്റുമതി തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉപരോധം. ഇതിന്റെ ആദ്യപടിയായി വെനസ്വേലയുമായി സ്വര്‍ണ്ണവ്യാപാരം നടത്തുന്നതില്‍നിന്ന് അമേരിക്കന്‍ പൗരന്മാരെയും കമ്പനികളെയും വിലക്കി.
നേരത്തെ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാനായി വെനസ്വേലന്‍ സര്‍ക്കാര്‍ അനധികൃതമായി തുര്‍ക്കിയിലേക്ക് സ്വര്‍ണം കയറ്റുമതി നടത്തിയതായും അമേരിക്ക ആരോപിച്ചു.വെനസ്വേലയിലെ മഡൂറോ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണ് ക്യൂബ സ്വീകരിക്കുന്നതെന്നും ജോണ്‍ ബോള്ട്ടന് പറഞ്ഞു. ഇതു തുടര്‍ന്നാല്‍ ക്യൂബയ്ക്കെതിരായ ഉപരോധം കടുപ്പിക്കുമെന്നും ബോള്ട്ടന് പറഞ്ഞു.