സിയോള്‍: ഉത്തര ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള റെയില്‍ ഗതാഗതവും ബസ് സര്‍വീസുകളും പുനഃസ്ഥാപിക്കാന്‍ ധാരണ. ഇരു രാജ്യങ്ങളിലെയും ഉന്നതതല സംഘം നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം.
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ ഉന്നതതല സൈനികയോഗം ചേരുമെന്നും അധികൃതര്‍ അറിയിച്ചു. 1953ലെ കൊറിയന്‍ യുദ്ധത്തെ തുടര്‍ന്നാണ് കൊറിയകള്‍ക്കിടയില്‍ ഗതാഗതനിയന്ത്രണം നിലവില്‍ വന്നത്.
നവംബര്‍ അവസാനവാരമോ ഡിസംബര്‍ ആദ്യവാരമോ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരുരാജ്യവും അറിയിച്ചു. ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.