വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയ ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെ ഉപരോധത്തില്‍നിന്ന് ഒഴിവാക്കുമോ ഇല്ലയോ എന്ന് താമസിയാതെ അറിയാം എന്നു ട്രംപ് പറഞ്ഞു.
റഷ്യയില്‍ നിന്ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നവര്‍ക്കു നേരേ ഉപരോധം വ്യവസ്ഥ ചെയ്യുന്ന അമേരിക്കന്‍ നിയമം (കാട്സ) ഉണ്ട്. ഇന്ത്യ ഇതില്‍ നിന്ന് ഒഴിവ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ട്രംപ് മറുപടി നല്‍കിയിട്ടില്ല. വേഗംതന്നെ അറിയാം എന്നാണ് ട്രംപ് അതേപ്പറ്റി പറഞ്ഞത്.
ഇറാനില്‍ നിന്നു ക്രൂഡ്ഓയില്‍ വാങ്ങുന്നതിനുള്ള യുഎസ് വിലക്കില്‍നിന്ന് ഇന്ത്യ ഇളവ് തേടിയിട്ടുണ്ട്. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നവരെ കൈകാര്യം ചെയ്യും എന്നാണ് ട്രംപ് ഇന്നലെ ഭീഷണിപ്പെടുത്തിയത്.