ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഗൗട്ടെംഗ് മെട്രോറെയില്‍ വക്താവ് ലില്ലിയന്‍ മൊഫൊകെംഗാണ് അപകട വിവരം അറിയിച്ചത്.
വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരത്തോടെയായിരുന്നു അപകടം. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പാസഞ്ചര്‍ റെയില്‍ ഏജന്‍സി അറിയിച്ചു. മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തും. ദുരന്ത കാരണം ഈ ഘട്ടത്തിലും അറിവായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.