റോം: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അജ്ഞാതപ്പെട്ടി റോം വിമാനത്താവളത്തെ മുള് മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. പെട്ടിയില്‍ സ്ഫോടനവസ്തുക്കളാണെന്നായിരുന്നു നിഗമനം. ഇതോടെ ദീര്‍ഘനേരം വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.
The Italian police have just blown up someone’s bag in Rome Airport and are now going through someone’s pants pic.twitter.com/3LG8tNxJoY
— Ned Donovan (@Ned_Donovan) October 1, 2018
ശേഷം ബോംബ് സ്ക്വാഡ് എത്തി പെട്ടി തകര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ നീങ്ങിയത് പെട്ടിയിലെ വസ്തു കണ്ട നിമിഷമാണ്. അജ്ഞാത പെട്ടി നിറയെ തേങ്ങകളായിരുന്നു. തിങ്കളാഴ്ച ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലായിരുന്നു സംഭവം.
പെട്ടിയില്‍ ബോംബില്ലെന്ന് ഉറപ്പിച്ചതോടെ പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയായിരുന്നു. പെട്ടി ആരുടേതാണെന്ന കാര്യം വ്യക്തമല്ല. കേരളത്തില്‍ നിന്നുള്ള ആരുടെയെങ്കിലും പെട്ടിയായിരിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെക്കുറിച്ചുള്ള പ്രതികരണം.
Amazing, the Italian police have blown up a bag full of coconuts and have now reopened Rome airport. Here are the exploded coconuts: pic.twitter.com/LnHhYevWIE
— Ned Donovan (@Ned_Donovan) October 1, 2018