ടെഹ്റാന്: സൗദി അറേബ്യയ്ക്കും യുഎഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാന്.
സൗദി, യുഎഇ തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഇറാനിയന്‍ മിലിറ്ററി പരേഡിനുനേരെയുണ്ടായ ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെടുകയും 60ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇത്തരമൊരു ഭീഷണിയുമായി ഇറാന് രംഗത്തുവന്നിരിക്കുന്നത്.
ഇറാനില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സുന്നി അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു. ഇവര്‍ അറബ് തീവ്രവാദികള്‍ക്ക് സഹായം ചെയ്തുനല്കുകയാണെന്നായിരുന്നു ആരോപണം.
‘സിറിയയിലും ഇറാഖിലും പ്രതിസന്ധി നേരിട്ടപ്പോള്‍ അമേരിക്ക രക്ഷപ്പെടുത്തിയ അവരാണ് ഈ ഭീരുത്വം കാട്ടിയത്. സൗദിയും യുഎഇയുമാണ് അവര്‍ക്ക് പണം നല്‍കുന്നത്.’ എന്നായിരുന്നു ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അല്‍ ഖമീനി പറഞ്ഞത്.