ബെയ്ജിംഗ്: ജനക്കൂട്ടത്തിലേക്കു കാര്‍ ഇടിച്ചുകയറി ഒന്‍പതു പേര്‍ക്ക് ദാരുണാന്ത്യം. ചൈനയിലെ സെന്‍ട്രല്‍ ഹുനാന്‍ പ്രവിശ്യയിലെ ഹെംഗ്ഡോംഗ് സിറ്റിയിലായിരുന്നു അപകടം. 46 പേര്‍ക്കു പരിക്കേറ്റു. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ മുമ്പ് മയക്കുമരുന്ന് കേസുകളില്‍ ജയിലില്‍ കഴിഞ്ഞിട്ടുള്ള ആളാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.