അമ്പലവയല്‍: അമ്പലവയലില്‍ കഴിഞ്ഞ ദിവസം രാത്രി നടുറോട്ടില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ധനമേറ്റ ംഭവത്തില്‍ കണ്ടു നിന്ന നാട്ടുകാരുടെ പ്രതികരണം ഇങ്ങനെ. യുവാവും യുവതിയും ഒരു ഓട്ടോയിലാണ് ഞായറാഴ്ച രാത്രി അമ്പലവയല്‍ ടൗണിലെത്തിയത്. ഇരുവരും ഓട്ടോയില്‍ നിന്ന് ഇറങ്ങി ബത്തേരിക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്.
അതേസമയം എന്താണ് ദമ്പതികളും അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജീവാനന്ദും തമ്മിലുള്ള പ്രശ്നമെന്ന് അറിയില്ലെന്നും ഇയാള്‍ വ്യക്തമാക്കി. യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ നടുറോഡില്‍ ക്രൂരമായി അടിച്ച് വീഴത്തി. വീണ്ടും അക്രമി അടിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവതി എതിര്‍ത്തു തുടര്‍ന്ന് നിനക്കും വേണോ, പറ, നിനക്കും വേണോ എന്ന്? വേണോടീ?”, എന്ന് ചോദിച്ച് സജീവാനന്ദന് യുവതിയുടെ കവിളത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു.
ശേഷം അക്രമിയെ അടക്കം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും ആര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞ് കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി. നടുറോഡില്‍ ദമ്പതികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ വനിത കമ്മീഷന് കേസെടുത്തു.