കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് പരാതിയില്‍ മഞ്ജു വാര്യറിനെതിരെ പരാതി. ഇതെ തുടര്‍ന്ന് തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡിഎല്‍എസ്എ) മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്കിട്ടുണ്ട്.
പനമരം പരക്കുനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വീടും മറ്റ് സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞ് 2017 ജനുവരി 20ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന് വയനാട് കലക്ടര്‍ക്കും പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മഞ്ജുവാര്യര്‍ ഫൗണ്ടേഷന് വാഗ്ദാനത്തില്‍നിന്നും പിന്മാറി.
കഴിഞ്ഞ വര്‍ഷം ഉണ്ടായ മഹാ പ്രളയത്തില്‍ ഈ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. അതേസമയം മഞ്ജുവാര്യര്‍ ഫൗണ്ടേഷന്റെ പദ്ധതിയുള്ളതിനാല്‍ ഇവിടെ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും പദ്ധതികള്‍ ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. പരക്കുനിയിലെ 57 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്.