ദുരിതം വിതച്ച് മഴ പെയ്തിറങ്ങിയപ്പോള്‍ മനുഷ്യനും മൃഗങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. കാട്ടിലെല്ലാം വെള്ളം കയറിയതോടെ മൃഗങ്ങള്‍ക്ക് രക്ഷയില്ലാതായി. കനത്ത മഴയോടെ മാനുകള്‍ കൂട്ടത്തോടെ ഒഴുകി വരുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നിലമ്പൂരില്‍ മഴ കനത്ത നാശനഷ്ടം വിതച്ചതോടെ നിലമ്പൂര്‍ കാട്ടില്‍ നിന്നും മാനുകള്‍ ഒഴുകി പോകുന്നെന്ന തലകെട്ടില്‍ വീഡിയോ പ്രചരിക്കുകയാണ്. അതേസമയം, നിലമ്പൂരിലെ ദൃശ്യങ്ങളല്ല പ്രചരിക്കുന്നത്. ഒറീസയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നിലമ്പൂരിലെന്ന് പറഞ്ഞ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.