വിജയ് ദേവരക്കൊണ്ട നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമാണ് ‘അര്ജുന് റെഡ്ഡി’. ആ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കബീര്‍ സിങ്ങിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നായകനായി എത്തുന്നത് ഷാഹിദ് കപൂര്‍ ആണ്. ടീസറില്‍ ഷാഹിദ് കാഴ്ചവച്ചിരിക്കുന്നത് ഗംഭീര പ്രകടനമാണ്.
ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത് അര്ജുന് റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ്. ചിത്രത്തിലെ നായിക കിയാര അദ്വാനിയാണ്. ടി സീരിസാണ് നിര്‍മ്മാണം. 2019 ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം. വര്‍മ എന്ന പേരില്‍ അര്ജുന് റെഡ്ഡിയുടെ തമിഴ് റീമേക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
പ്രശസ്ത സംവിധായകന് ബാല ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം നിര്‍മ്മാതാക്കളുടെ തീരുമാനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് ഉണ്ടായത്. നിലവില്‍ ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത് ബാലയെ നീക്കി അര്ജുന് റെഡ്ഡി ചിത്രത്തിന്റെ അസോഷ്യേറ്റ് ആയിരുന്ന ഗിരീസയ്യ ആണ്.