എപ്പോഴും എല്ലാവരും തെറ്റിക്കുന്ന പ്രാഥമിക ട്രാഫിക് നിയമമാണ് ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് അരുതെന്നുള്ളത്. ഹൈവേയിലും സിറ്റി ട്രാഫിക്കിലുമെല്ലാം ഇടതവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്ന നിരവധി ആളുകളെ കാണാന്‍ സാധിക്കും. ഇവര്‍ക്കെല്ലാം ഒരു പാഠമാകുന്ന വിഡിയോ ആണിത്.
വിഡിയോയിലുള്ളത് ഹൈവേയിലൂടെ പോകുന്ന ഒരു കാര്‍ ഓവര്ടേക്കിങ്ങിന് ശ്രമിക്കുന്നതും അപകടത്തില്‍നിന്നും രക്ഷപ്പെടുന്നതുമാണ്. വലിയൊരു ട്രക്കിന്റെ അടിയിലേയ്ക്കാണ് കാര്‍ ഡ്രൈവ് ചെയ്തു കയറിച്ചെല്ലുന്നത്. ഇടതുവശത്തേയ്ക്ക് ട്രക്ക് ഒതുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവങ്ങള്‍. അപകടത്തില്‍ കാറും അതിനുള്ളിലെ യാത്രികരും രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ക്കു സാക്ഷിയായത് കാറിന്റെ ഡാഷ്ബോര്‍ഡ് ക്യാമറയാണ്.
കാറിന് വിനയായത് ആ സമയത്ത് ട്രക്കിന്റെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ്. കൂട്ടിയിടി ഒഴിവായത് ട്രക്ക് ഡ്രൈവര്‍ കാറിനെ കണ്ടതുകൊണ്ട് മാത്രമാണ്.