ഭാരം 900 ടണ്‍, ഉയരമോ 300 അടി. ഈ ലോഡ് വഹിക്കന്ന വാഹനവ്യൂഹത്തിന്റെ ആകെ നീളം 590 അടിയും. ദുര്‍ഘടം പിടിച്ച പണിയാണ് ഇത്രയും വലിയ ലോഡ് റോഡിലൂടെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്നത്. ഇത്രവലിയ ലോഡ് എത്തിയത് കാനഡയിലെ ഹേര്‍ട്ട് ലാന്‍ഡ് പെട്രോകെമിക്കല്‍ കോപ്ലക്സിലേയ്ക്കാണ്. 6 ലോറികളും രണ്ട് ട്രെയിലറുകളും ചേര്‍ന്ന് വഹിച്ച ലോഡ് ഏകദേശം 40 കിലോമീറ്റര്‍ വരുന്ന ദൂരം പിന്നിടാന്‍ എടുത്തത് 4 ദിവസമാണ്.
ഈ ലോഡ് പ്രൊപൈന്‍, പ്ലാസ്റ്റിക്കാക്കി മാറ്റുന്ന വലിയ പൈപ്പായിരുന്നു. കാനഡയിലെ ആല്‍ബര്‍ട്ടയിലൂടെ പോകുന്ന ഏറ്റവും വലിയ ലോഡ് എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ വെല്ലുവിളി ഏറ്റെടുത്ത് പൈപ്പ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് മാമത്ത് എന്ന ഹെവി ട്രാന്‍സ്പോര്‍ട്ട് കമ്പനിയാണ്.
സെല്‍ഫ് പ്രൊപ്പല്‍ഡ് മോ!ഡുലാര് ട്രാന്സ്പോര്ട്ടര് ഉപയോഗിച്ച് നീക്കിയ പൈപ്പിനെ വലിക്കാന്‍ 6 ലോറികള്‍ വരെ ഉപയോഗിച്ചു. പൈപ്പ് കയറ്റിയ സെല്‍ഫ് പ്രൊപ്പല്‍ഡ് മോഡുലാര്‍ ട്രാന്സ്പോര്ട്ടര് ട്രെയിലറിനും വലിക്കാന്‍ ഉപയോഗിച്ച 6 ലോറികള്‍ക്കും അടക്കം ഏകദേശം 900 ല്‍ അധികം ടയറുകളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.