നമ്മളില്‍ ചിലരെയെങ്കിലും കണ്ണീരണിയിച്ച കഥയാണ് മരിച്ചുപോയ യജമാനന് തിരിച്ചുവരുന്നതും കാത്ത് കാലങ്ങളോളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്ന ഹാച്ചിക്കോ എന്ന നായയുടേത്. ഹാച്ചിക്കോ തന്റെ യജമാനനു വേണ്ടി കാത്തിരുന്നത് ഒമ്പതുവര്‍ഷമാണ്.
ആ കഥയ്ക്കു സമാനമായി മരിച്ചുപോയ ഉടമസ്ഥയ്ക്കു വേണ്ടി കാത്തിരിക്കുന്ന മറ്റൊരു നായയുടെ കഥ സാമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മംഗോളിയയിലെ ഹോഹോട്ടിലാണ് സംഭവം. ഉടമസ്ഥ അപകടത്തില്‍പ്പെട്ടു മരിച്ച റോഡിനരികില്‍ എണ്പതുദിവസമായി ഈ നായ കാത്തിരിപ്പു തുടരുകയാണ്.
നായയുടെ ഉടമസ്ഥ ഓഗസ്റ്റ് 21നാണ് കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. അന്നു തൊട്ട് നായ കാത്തിരിക്കുകയാണ്. സഹായിക്കാനാണെങ്കില്‍ കൂടിയും അരികിലെത്തുന്നവരില്നിന്ന് ഈ നായ ഓടിമാറുകയാണ് പതിവ്. ഡ്രൈവര്‍മാര്‍ പലപ്പോഴും ഭക്ഷണം നായക്ക് ഭക്ഷണം നല്‍കാറുണ്ട്. എന്നാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങുന്നതോടെ നായ ഓടിപ്പോകും.