തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 12 ന് ഹയര്‍സെക്കന്ററി ഫലപ്രഖ്യാപനവുമുണ്ടാകും. സംസ്ഥാനത്ത് നാളെ 12986 സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കും.
പ്രവേശനോത്സവ ഉദ്ഘാടനം രാവിലെ ഒന്‍പത് മണിക്കായിരിക്കും നടക്കുക. മാസ്ക് നിര്‍ബന്ധമായിരിക്കും. ഈ വര്‍ഷം സ്കൂള്‍ കലോത്സവം, കായികമേള, പ്രവര്‍ത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താന്‍ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കായി 2 കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്സ്ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലുള്ള ഓണലൈന് പഠന രീതി ഒഴിവാക്കില്ല. കുറച്ചുകൂടി ശക്തിപ്പെടുത്തും. വിക്ടേഴ്സിന് രണ്ടാം ചാനല്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.