തൃക്കാക്കര: തൃക്കാക്കരയില്‍ വാശിയേറിയ മത്സരം തുടരുകയാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയ പാസ്കലും വോട്ടുകള്‍ രേഖപ്പെടുത്തി. പടമുകള്‍ സ്കൂളിലെ 140 ആം നമ്പര്‍ ബൂത്തിലാണ് ജോ ജോസഫും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്.
തുടര്‍ന്ന് ഇടത് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. എല്‍ഡിഎഫ് സെഞ്ചുറിയടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വേട്ട് രേഖപ്പെടുത്തിയതെന്നും ജോ ജോസഫ് പറഞ്ഞു. മഴമാറി നില്ക്കുന്നു. അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
also read: നാല് ദിവസം മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആകാശം തെളിഞ്ഞതിനാല്‍ തന്റെ മനസ്സും തെളിഞ്ഞിരിക്കുന്നെന്ന് ജോ ജോസഫ് പറഞ്ഞു. വോട്ടര്‍മാരുടെ തിരക്ക് കാണുമ്പോള്‍ ആത്മ വിശ്വാസം കൂടുന്നു, പൊളിങ് ശതമാനം കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ എല്ലാ ബൂത്തുകളും സന്ദര്‍ശിക്കുമെന്നും ജോ ജോസഫ് അറിയിച്ചു.
ശുഭപ്രതീക്ഷയിലാണ് പോസറ്റീവ് പൊളിറ്റിക്സിന് ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.239 ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിട്ടുളളത്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്.