തിരുവനന്തപുരം: അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. കേരളത്തില്‍ ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരള- കര്‍ണാടക മേഖലയിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണു കാരണം.
also read: അഞ്ചു വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി
അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തു തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഞായറാഴ്ച എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാധാരണ ജൂണ്‍ ഒന്നിനു തുടങ്ങേണ്ട കാലവര്‍ഷം മൂന്നു ദിവസം മുമ്പേയാണ് എത്തിയത്.