തിരുവനന്തപുരം: വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എറണാകളും കോതമംഗലം സ്വദേശി നിധിന് ഹരിയാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ നിധിന് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരു എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകുലം മെഡിക്കല്‍ കോളജ് എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. പോത്തന്‍കോട് ചന്തവിളയില്‍ വച്ച് പുലര്‍ച്ചെ നാലര മണിയോടെയാണ് അപകടം. ഗോകുലം മെഡിക്കല്‍ കോളജില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്.
അമിത വേഗത്തിലെത്തിയ കാറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിധിന് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.