മലപ്പുറം: വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം. വിമുക്ത ഭടന് കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്പന്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദയാണു മരിച്ചത്. ഇരുപത്തിനാലു വയസ്സായിരുന്നു.
ഈ മാസം 28ന് ഷാഹിദയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഷാഹിദയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു ഷാഹിദ. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബിഡിഎസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു. ഷാഹിദയുടെ മരണവാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളുമെല്ലാം.