തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ചികിത്സ തേടിയെത്തുന്ന കൊവിഡ് ബാധിതരില്‍ നിന്നും അധിക തുക ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്.
ആശുപത്രിയിലെ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി അധികൃതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
എല്ലാ ആശുപത്രിയിലും ഒരേ നിരക്ക് ഈടാക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റുകള്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 20,000ലധികമാണ്. കഴിഞ്ഞദിവസം 28,447 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്.
എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.