കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല വിഷയം ഉയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോഡി നടത്തുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തില്‍ ശബരിമല വിഷയം ആവര്‍ത്തിക്കാന്‍ കാരണം മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോഡി നടത്തുന്നതെന്നും ശബരിമല വിഷയം പറയുന്നത് വര്‍ഗീയത വളര്‍ത്താന്‍ വേണ്ടിയാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.
എല്‍.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന മോഡിയുടെ പരാമര്‍ശം കേരളത്തെ കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളില്‍ ബി.ജെ.പിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തില്‍ എല്‍.ഡി.എഫിനെ ശക്തമായി എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും തരൂര്‍ പറഞ്ഞു.
നേമം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. എല്ഡിഎഫുമായല്ല ഇത്തവണത്തെ പോരാട്ടമെന്നും ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് പ്രധാന മല്‍സരമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.