ഭുവനേശ്വര്‍: ഒഡീഷയിലെ കല്‍ക്കരി ഖനിയില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ നാലു പേര് മരിച്ചതായി സംശയം. ഒമ്പതു പേര്‍ക്കു പരിക്കേറ്റു. അപകടത്തില്‍ നാല് പേര് മരിച്ചിട്ടുണ്ടാകാമെന്ന് കമ്പനി വ്യക്താവാണ് അറിയിച്ചത്.
അതെസമയം മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ഖനി അടച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് കമ്പനി നല്കുന്ന വിവരം.