ന്യൂഡല്‍ഹി; ശത്രുത ഭീരുത്വമാണെന്നു രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. അതെസമയം ആരെയാണ് രാഹുല്‍ ഇതിലൂടെ ഉന്നം വയ്ക്കുന്നതെന്ന് വ്യക്തമല്ല.
‘ശത്രുത ഭീരുത്വമാണ്. ‘ലോകം മുഴുവന്‍ ശത്രുത കാട്ടിയാലും ഞാന്‍ അത് കാര്യമാക്കില്ല, ഞാന്‍ ഭീരുവല്ല. ഞാന്‍ വിരോധത്തിന്റെയും പകയുടെയും മറവില്‍ ഒളിച്ചിരിക്കില്ല. എല്ലാ ജീവികളെയും ഞാന്‍ സ്നേഹിക്കും, ശത്രുത കാരണം താല്‍ക്കാലിക അന്ധതയില്‍ ആയവരെപ്പോലും’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Hatred is cowardice.
I don’t care if the entire world is full of hatred. I am not a coward.
I will not hide behind hate and anger.
I love all living beings, including those temporarily blinded by hatred.
— Rahul Gandhi (@RahulGandhi) April 5, 2019
ബിജെപിയെ ആണോ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ വിമര്‍ശിക്കുന്ന ഇടതുപക്ഷത്തെയാണോ ട്വീറ്റിലൂടെ രാഹുല്‍ ഉന്നം വയ്ക്കുന്നത് എന്ന് വ്യക്തമല്ല.
അതേസമയം, വെറുപ്പിന്റെ രാഷ്ട്രീയമല്ല തന്റെതെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ മോഡിയെ കെട്ടിപ്പിടിച്ചതിലൂടെയും, ബിജെപിയുടെ ഉന്മൂലനമല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയതിലൂടെയും രാഹുല്‍ അത് തെളിയിച്ചിട്ടുണ്ട്.
ആരെയും ഇല്ലാതാക്കുകയല്ല എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോവുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന നേതാക്കളില്‍ നിന്ന് എന്നും വ്യത്യസ്തനായി നില്ക്കുന്ന നേതാവാണ് താന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് രാഹുല്‍.