റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാരക സ്ഫോടക വസ്തുവായ ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിആര്‍പിഎഫ് ബറ്റാലിയന് 231 ലെ അംഗങ്ങള്‍ക്കും സംസ്ഥാന പോലീസിനും നേരെയാണ് ആക്രമണമുണ്ടായത്. വൈകീട്ട് 4.30 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്ത് റായ്പൂരില്‍ എത്തിച്ചേങ്കിലും ഒരു ജവാന് മരിക്കുകയായിരുന്നു.
അതിനിടെ ഛത്തീസ്ഗഡിലെ ബസ്തറില്‍ നാല് നക്ലല്‍ പ്രവര്‍ത്തകരെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.