തിരുവനന്തപുരം: ഒമ്പത് മാസത്തിനിടെ കൈക്കൂലിക്കേസില്‍ കുറ്റക്കാരായ 80 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സസ്പെന്ഷന് ഉള്‍പ്പെടെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ബിഎസ് മുഹമ്മദ് യാസിന് പറഞ്ഞു.
53 പോലീസ് സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്തി. കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. 15 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് കുടുക്കിയിട്ടുണ്ട്. 310 പേര്‍ക്കെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്തു. അഴിമതി കൂടുതലുള്ള 25 വകുപ്പുകളില്‍ ഉടന്‍ വിജിലന്‍സ് പരിശോധന നടത്തും.